പെരുമ്പിയൻസ് കൂട്ടായ്മ ഒമ്പതാം വർഷത്തിലേക്ക്
Wednesday 22 March 2023 10:56 PM IST
പയ്യന്നൂർ: പെരുമ്പിയൻസ് കൂട്ടായ്മ സമൂഹത്തിൽ നടത്തി വരുന്ന വിവിധങ്ങളായ ജീവ കാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ ഒൻപതാം വർഷത്തിലേക്ക്. പെരുമ്പിയൻസ് ചെയർമാൻ സി.വി. മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ വാർഷികം പെരുമ്പ ജമാഅത്ത് ഖതീബ് അബ്ദുൾ കബീർ ബാഖവി ഉദ്ഘാടനം ചെയ്തു. റമദാനോടനുബന്ധിച്ച് നൽകുന്ന കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സി.പി. അബ്ദുള്ള നിർവ്വഹിച്ചു. അർഹരായ 250 ലധികം കുടുംബങ്ങൾക്ക് 2000 രൂപയിലധികം വരുന്ന പലവ്യഞ്ജന സാധനങ്ങൾക്കൊപ്പം പെരുന്നാൾ പുടവക്കുള്ള 1000 രൂപയുടെയും 500 രൂപക്കുള്ള പാദരക്ഷയുടെയും വൗച്ചറുകളും ഉൾപ്പെടെയുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. സി.വി. ജാബിർ, ഖാലിദ് തയ്യിൽ പ്രസംഗിച്ചു. കെ.സി. അൻസാരി സ്വാഗതവും എൻ.കെ. സുൽഫിക്കർ അലി നന്ദിയും പറഞ്ഞു.