യുവജന കമ്മിഷൻ ജോബ് ഫെസ്റ്റ്

Thursday 23 March 2023 12:56 AM IST

ആലപ്പുഴ: സംസ്ഥാന യുവജന കമ്മിഷന്റെ ജോബ് ഫെസ്റ്റ് 26ന് മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവർ വെബ് സൈറ്റ് വഴിയും സ്‌പോട്ട് രജിസ്ട്രേഷൻ വഴിയും രജിസ്റ്റർ ചെയ്യണം. ഉദ്ഘാടന ചടങ്ങിൽ യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം അദ്ധ്യക്ഷത വഹിക്കും. പി.എ.സമദ്, ജെബിൻ പി.വർഗീസ്, ടി.വി.രത്നകുമാരി, വത്സല, സുനിൽ ശ്രദ്ധേയം തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യുവജന കമ്മിഷൻ അംഗം ആർ.രാഹുൽ, ഗ്രീൻ യൂത്ത് കോ ഓർഡിനേറ്റർ എ.ആർ.കണ്ണൻ, ജില്ലാ കോ ഓർഡിനേറ്റർ സി.ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.