ലോക ജലദിനാഘോഷം

Wednesday 22 March 2023 10:58 PM IST

കാസർകോട്: സാമൂഹ്യ വനവൽക്കരണ വിഭാഗം കാനത്തൂർ ഗവ: യു.പി സ്‌കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലോക ജലദിനാചരണം മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവത്കരണ വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. വിജയൻ ശങ്കരം പാടി , ഹെഡ് മിസ്ട്രസ് വി.വി.പ്രമീള, എ.ഉണ്ണികൃഷ്ണൻ, പി. രാജലക്ഷ്മി, പി.ടി.എ പ്രസിഡന്റ് ടി.കുഞ്ഞമ്പു, ഗംഗാധരൻ നെയ്യങ്കയം മദർ പി.ടി എ അംഗം ബിന്ദു നെയ്യങ്കയം എന്നിവർ സംബന്ധിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി.സത്യൻ, പി.യശോദ, സി ബാലകൃഷ്ണൻ, കെ.കെ.അനിലൻ, കെ.വിജയനാഥ്, കെ.ആർ.പ്രവീൺ കുമാർ, നാരായണ നായ്ക്ക് , നന്ദൻ വിജയകുമാർ, നിവേദ്, എ.കെ.ലിജോ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement