കുളം ഉദ്ഘാടനം

Wednesday 22 March 2023 11:02 PM IST

ചെറുവത്തൂർ: ലോക ജലദിനാചാരണത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ പഞ്ചായത്തും ചെറുവത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി പുനർ നിർമ്മിച്ച മുണ്ടക്കണ്ടം, പൊന്മാലം എന്നീ കുളങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി.പ്രമീള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ അംഗം സി. ജെ സജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശകുന്തള, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.വി.രാഘവൻ, സ്ഥിരം സമിതി അംഗങ്ങളായ പി.പത്മിനി, കെ.രമണി, സി.വി.ഗിരീഷ്, ബ്ലോക്ക്‌ മെമ്പർമാരായ എം.കുഞ്ഞിരാമൻ, വി.വി.സുനിത, പഞ്ചായത്ത്‌ മെമ്പർമാരായ കെ.ശ്രീധരൻ, രാജേന്ദ്രൻ പയ്യാടകത്ത്, ജലജീവൻ ടീം ലീഡർ ടി.എസ്. രമ്യ എന്നിവർ സംസാരിച്ചു .വാർഡ് കൺവീനർ കെ കെ നായർ നന്ദി പറഞ്ഞു.