അപേക്ഷ ക്ഷണിച്ചു
Thursday 23 March 2023 12:13 AM IST
അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കോൾ കേരള പുതുതായി ആരംഭിക്കുന്ന കോഴ്സായ ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്‌പോർട്സ് യോഗ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഏപ്രിൽ 10 വരെയും 100 രൂപ പിഴയോടെ 20 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരമുള്ള ഒരു വർഷ കാലാവധിയുള്ള കോഴ്സിന് 12,500 രൂപയാണ് ഫീസ്. രണ്ട് തവണകളായി അടയ്ക്കാം. യോഗ്യത പ്ലസ് ടു/ തത്തുല്യം. വയസ് 17നും 50നും ഇടയിൽ. കൂടുതൽ വിവരങ്ങൾക്ക് 9447320791, 04772272040 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.