റോയൽ എഫ്: കെ.കെ. മാധവൻ പ്രസിഡന്റ്
Thursday 23 March 2023 12:00 AM IST
കൊടുങ്ങല്ലൂർ: കെ.കെ.ടി.എം കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ റോയൽ എഫിന്റെ വാർഷിക പൊതുയോഗം ചേർന്നു. 75 വയസ് പൂർത്തിയാക്കിയ ഡോ. എ.ജി. രാമകൃഷ്ണനെ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.കെ. മാധവൻ (പ്രസിഡന്റ്), സി.കെ. അബ്ദുൾ ഖാദർ, ടി.എ. കോമളം (വൈസ് പ്രസിഡന്റ്), പി. രാമനാഥൻ (സെക്രട്ടറി), എം.കെ. റസാക്ക്
(ജോ. സെക്രട്ടറി), കെ.എ. യൂസഫ് (ട്രഷറർ), ഡോ. പി.വി. ശബരി, ഡോ. എ.ജി. രാമകൃഷ്ണൻ, കെ.വി. ബഷീർ, കെ.ജെ. ആന്റണി, ടി.ഡി. ജോസ്, വി.കെ. സുഗതൻ, കെ.ജി. കൃഷ്ണൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.