ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് : തൃശൂർ ഓവറോൾ ചാമ്പ്യന്മാർ

Thursday 23 March 2023 12:19 AM IST

തൃശൂർ : സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലാ ഓവറോൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ബാദുഷ (മലപ്പുറം), ജൂനിയർ വിഭാഗത്തിൽ അശ്വിൻ ദാസ് (വയനാട്), മാസ്റ്റേഴ്‌സ് വിഭാഗത്തിൽ സുരേഷ് ബാബു( തൃശൂർ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ചാമ്പ്യൻഷിപ്പ് തൃശൂർ റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.കെ.രാജു ഉദ്ഘാടനം ചെയ്തു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ദേവസി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച വി.കെ.രാജുവിനെ ആദരിച്ചു. വാർഡ് അംഗം മെറീന ബാബു, വി.ജി.ബാബു, വി.കെ.അനിൽ കുമാർ, നഷർഖാൻ, ഷക്കീൽ, എം.ജെ.ജയകുമാർ എന്നിവർ സംസാരിച്ചു. വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.സി.ബൈജു സമ്മാനദാനം നടത്തി. വിവിധ ജില്ലകളിൽ നിന്നായി 250 ഓളം പേരാണ് പങ്കെടുത്തത്. ഭാരാവാഹികളായ വി.ജി.സത്യൻ, കെ.ജി.ഷൈജു, ഗിൽബർട്ട്, പ്രേംദാസ്, ഷാനവാസ്, സിജോ, ശ്രീകാന്ത്, സി.ആർ.സുകു എന്നിവർ നേതൃത്വം നൽകി.