ചോദിച്ചത് അവധി, കളക്ടർ 'മാമൻ' നൽകിയത് 15 സ്മാർട് ക്ലാസ് റൂം

Thursday 23 March 2023 12:00 AM IST

തൃശൂർ : ചാർജ്ജെടുത്ത ഉടനെ കളക്ടർ മാമനോട് ആദ്യ ദിനത്തിൽ കുട്ടികൾ ചോദിച്ചത് അവധി. പരീക്ഷാക്കാലവും മഴയില്ലാത്തതും മൂലം അവധി തരാൻ പറ്റില്ലെന്നായി കളക്ടർ മാമൻ. പകരം സർപ്രൈസ് സമ്മാനം തരാമെന്ന് ഓഫർ. ചാർജ്ജെടുത്ത് മണിക്കൂറുകൾക്കുള്ളിൽ വി.ആർ.കൃഷ്ണ തേജയുടെ ആദ്യ ഇടപെടൽ കുട്ടികൾക്കായുള്ളതായിരുന്നു. മലയോര, തീരദേശ മേഖലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 15 സ്‌കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയാണ് കളക്ടറുടെ ഇടപെടൽ. 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ് റൂമാണ് ഒരുക്കിയത്. കുട്ടികൾക്കുള്ള ആദ്യ സമ്മാനമെന്ന നിലയിലാണ് ഈ സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആദ്യ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളിൽ ജില്ലയിൽ ആദ്യത്തേതാണ് ഇതെന്നും കളക്ടർ പറഞ്ഞു. ടി.ടി.കെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് സ്മാർട്ട് റൂം ഒരുക്കിയത്. എത്രയും വേഗം സ്മാർട്ട് ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്യണമെന്ന് സ്‌കൂൾ അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകി. ഓൺലൈൻ ക്ലാസുകൾക്കും ക്ലാസുകളുടെ ലൈവ് സ്ട്രീമിംഗിനുമുള്ള സൗകര്യമടങ്ങിയതാണ് സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ അടങ്ങിയ സ്മാർട്ട് ക്ലാസ് റൂം. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിൽ ഉള്ളടക്കം സൂം ചെയ്ത് കാണാനും വൈറ്റ് ബോർഡായി ഉപയോഗിക്കാനുമാകും. അസിസ്റ്റന്റ് കളക്ടർ വി.എം.ജയകൃഷ്ണൻ, എ.ഡി.എം ടി.മുരളി, ടി.വി.മദനമോഹനൻ, സി.പി.അബ്ദുൾ കരീം, ഡോ.എം.ശ്രീജ, എ.എ.ഗ്ലാഡ്‌സൺ മനോജ്, പി.വിജയകുമാരി, എസ്.ഷാജി, പി.കെ.അജിതകുമാരി, പി.എം.ബാലകൃഷ്ണൻ, പി.ജെ.ബിജു, ഡോ.എം.സി.നിഷ, ബീന ജോസ്, ഷീബ ചാക്കോ, ടി.ബി.രത്‌നകുമാരി എന്നിവർ പങ്കെടുത്തു.

ക​ള​ക്ട​റാ​യി​ ​വി.​ആ​ർ.​ ​കൃ​ഷ്ണ​ ​തേ​ജ​ ​ചു​മ​ത​ല​യേ​റ്റു

തൃ​ശൂ​ർ​:​ ​ജി​ല്ല​യു​ടെ​ 46​-ാം​ ​ക​ള​ക്ട​റാ​യി​ ​വി.​ആ​ർ.​ ​കൃ​ഷ്ണ​തേ​ജ​ ​ചു​ത​മ​ല​യേ​റ്റു.​ ​രാ​വി​ലെ​ 9.30​ന് ​ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​സ്ഥ​ലം​ ​മാ​റി​പ്പോ​കു​ന്ന​ ​ഹ​രി​ത​ ​വി.​ ​കു​മാ​റി​ൽ​ ​നി​ന്നാ​ണ് ​ചു​മ​ത​ല​ ​ഏ​റ്റെ​ടു​ത്ത​ത്. ആ​ന്ധ്രാ​ ​പ്ര​ദേ​ശി​ലെ​ ​ഗു​ണ്ടൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​കൃ​ഷ്ണ​ ​തേ​ജ​ 2015​ ​ഐ.​എ.​എ​സ് ​ബാ​ച്ചു​കാ​ര​നാ​ണ്.​ ​ആ​ല​പ്പു​ഴ​ ​ക​ള​ക്ട​ർ​ ​പ​ദ​വി​യി​ൽ​ ​നി​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​തൃ​ശൂ​രി​ലെ​ത്തി​യ​ത്.​ 2016​-​ 17​ൽ​ ​തൃ​ശൂ​ർ​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​റാ​യി​രു​ന്ന​ ​കൃ​ഷ്ണ​ ​തേ​ജ,​ ​കെ.​ടി.​ഡി.​സി​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ,​ ​ടൂ​റി​സം​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ,​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​തു​ട​ങ്ങി​യ​ ​നി​ല​ക​ളി​ലും​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ​ ​വി​ക​സ​ന​ ​ക​മ്മി​ഷ​ണ​ർ​ ​ശി​ഖ​ ​സു​രേ​ന്ദ്ര​ൻ,​ ​സ​ബ് ​ക​ള​ക്ട​ർ​ ​മു​ഹ​മ്മ​ദ് ​ശ​ഫീ​ഖ്,​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​ർ​ ​വി.​എം.​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​എ.​ഡി.​എം​:​ ​ടി.​ ​മു​ര​ളി​ ​തു​ട​ങ്ങി​യ​വ​ർ​ ​ചേ​ർ​ന്ന് ​സ്വീ​ക​രി​ച്ചു.

ജി​ല്ല​യി​ലെ​ ​ജ​ന​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​ ​ക​ഴി​വി​ന്റെ​ ​പ​ര​മാ​വ​ധി​ ​ചെ​യ്യും.​ ​നേ​ര​ത്തേ​ ​തൃ​ശൂ​രി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​റാ​യു​ള്ള​ ​പ​രി​ച​യം​ ​ക​ള​ക്ട​റെ​ന്ന​ ​നി​ല​യി​ൽ​ ​ഏ​റെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ​ക​രു​തു​ന്നു. -​ ​കൃ​ഷ്ണ​തേ​ജ,​​​ ​ക​ള​ക്ടർ