അക്ഷരമുറ്റം അവാർഡുകൾ സമർപ്പിച്ചു

Wednesday 22 March 2023 11:57 PM IST

ചിങ്ങവനം : അക്ഷരമുറ്റം സാംസ്കാരികവേദി അവാർഡ് സമർപ്പണ സമ്മേളനം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്ഷരമുറ്റം ചെയർമാൻ ബാബു കുഴിമറ്റം അദ്ധ്യക്ഷത വഹിച്ചു. കലാ സാഹിത്യ സാംസ്കാരിക അവാർഡുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ചലച്ചിത്ര അവാർഡുകൾ ജോസ് പനച്ചിപ്പുറവും സമർപ്പിച്ചു. ഏറ്റവും മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട നൊമ്പരക്കൂട് എന്ന സിനിമയ്ക്കുള്ള അവാർഡ് സംവിധായകൻ ജോഷി മാത്യു ഏറ്റുവാങ്ങി. കലാരത്ന പുരസ്കാരം ആർട്ടി​സ്റ്റ് സുജാതനും മികച്ച നടീനടന്മാർക്കുള്ള പുരസ്കാരം ഹർഷിത പിഷാരടിയും സോമു മാത്യുവും സ്വീകരിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം ഹരിലാലും സഹനടിക്കുള്ള പുരസ്കാരം അനീഷയും ഏറ്റുവാങ്ങി.

വിദ്യാഭ്യാസ അവാർഡ് സ്നേഹ ആൻ ബോബനും പ്രവാസി മലയാളികൾക്കുള്ള സാംസ്കാരിക അവാർഡ് എഴുത്തുകാരി ​ഗ്രീഷ്മ മോഹനും സ്വീകരിച്ചു. അവാർഡ് ജേതാക്കൾക്കുള്ള പ്രശസ്തിപത്രം സാംസ്കാരികവേദി പ്രസിഡ​ന്റ് വി ജെ ലാലി സമർപ്പിച്ചു. അഡ്വ. ജി.രാമൻ നായർ, അഡ്വ. വി.ബി ബിനു, സജി നൈനാൻ, സുനിൽ തങ്കപ്പൻ, പി.ജെ വർ​ഗീസ്, ഡോ. രാജു വള്ളിക്കുന്ന്, കോവളം സതീഷ്, ബാബു ഇരുമല, റ്റി.എസ് സലിം, മോഹൻ.ഡി.കുറിച്ചി തുടങ്ങിയവർ പങ്കെടുത്തു. കാവ്യസദസ് കുറിച്ചി സദൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.