അടിസ്ഥാന വികസനത്തിനു മുൻഗണന നല്കി കൂത്തുപറമ്പ് ബ്ളോക്ക്
Thursday 23 March 2023 12:02 AM IST
കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിൽ അടിസ്ഥാന വികസനത്തിനും ഉത്പാദന മേഖലക്കും മുൻതൂക്കം. ഗുണമേന്മയുള്ള മാംസം ലഭിക്കുന്നതിന് ശാസ്ത്രീയമായ അറവുശാല സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്നതിന് ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് ജൈവവൈവിദ്ധ്യ സംരക്ഷണം, ജലസംരക്ഷണ പ്രവർത്തനങ്ങൾ വഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ചെറുവാഞ്ചേരി ആയിത്തറ എന്നീ പ്രദേശങ്ങളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനും മുൻതൂക്കം നൽകുന്നു. വൈസ് പ്രസിഡന്റ് പി. ഷെറീനയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് ആർ. ഷീല അദ്ധ്യക്ഷത വഹിച്ചു. .