കുമാർ മംഗളം ബിർളയ്ക്ക് പദ്മഭൂഷൺ സമ്മാനിച്ചു

Thursday 23 March 2023 1:05 AM IST

ന്യൂഡൽഹി: ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയ്ക്ക് പദ്മഭൂഷൺ സമ്മാനിച്ചു. ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു കെ.എം ബിർളയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. വ്യാപാര വ്യവസായ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

ബിർള കുടുംബത്തിൽ പത്മ പുരസ്‌കാരം നേടുന്ന നാലാമത്തെ അംഗമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മാതാവ് രാജശ്രീ ബിർളയ്ക്കും മുത്തച്ഛൻ ബസന്ത് കുമാർ ബിർളയ്ക്കും പദ്മഭൂഷണും അദ്ദേഹത്തിന്റെ മുത്തച്ഛൻ ഘനശ്യാം ദാസ് ബിർളയ്ക്ക് പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

ഇത് അഭിമാനകരമാണെന്നും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 36 രാജ്യങ്ങളിലായുള്ള 1,40,000 സഹപ്രവർത്തകർക്ക് അദ്ദേഹം പുരസ്‌കാരം സമർപ്പിച്ചു.

ഫോട്ടോ ക്യാപ്ഷൻ: ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാ‍ർ മംഗലം ബിർള പത്മഭൂഷൺ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നും സ്വീകരിക്കുന്നു.