മ​ഞ്ജു​ വാ​ര്യ​ർ​ ​ചിത്രം ഫൂട്ടേജ് സം​വി​ധാനം സൈ​ജു​ ​ശ്രീ​ധ​രൻ

Friday 24 March 2023 2:38 AM IST

പ്ര​ശ​സ്ത​ ​ചി​ത്ര​സം​യോ​ജ​ക​ൻ​ ​സൈ​ജു​ ​ശ്രീ​ധ​ര​ൻ​ ​സം​വി​ധാ​യ​ക​നാ​വു​ന്ന ഫൂ​ട്ടേ​ജ് എന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​‌​ർ​ ​നാ​യി​ക.​ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ​അ​ഞ്ചാം​ ​പാ​തി​രാ,​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സ്,​ ​മ​ഹേ​ഷി​ന്റെ​ ​പ്ര​തി​കാ​രം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ഹി​റ്റ് ​സി​നി​മ​ക​ളു​ടെ​ ​എ​ഡി​റ്റ​റാ​യ​ ​സൈ​ജു​ ​ശ്രീ​ധ​ര​ൻ​ ​മ​ല​യാ​ള​ത്തി​ൽ​ ​ഫൗ​ണ്ട് ​ഫൂ​ട്ടേ​ജ് ​എ​ന്ന​ ​മേ​ക്കിം​ഗ് ​രീ​തി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​വു​മാ​യാ​ണ് ​സം​വി​ധാ​യ​ക​ന്റെ​ ​കു​പ്പാ​യം​ ​അ​ണി​യു​ന്ന​ത്.​ ​മാ​മു​ക്കോ​യ,​ ​ന​ഞ്ച​മ്മ,​ ​ആ​ന​ന്ദ​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​വി​ശാ​ഖ് ​നാ​യ​ർ,​ ​സ്റ്റാ​ർ,​ ​മെ​മ്പ​ർ​ ​ര​മേ​ശ​ൻ​ 9​-ാം​ ​വാ​ർ​ഡ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​ഗാ​യ​ത്രി​ ​അ​ശോ​ക് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ സൈ​ജു​ ​ശ്രീ​ധ​ര​ൻ,​ ​ശ​ബ്ന​ ​മു​ഹ​മ്മ​ദ്‌​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​മേ​യി​ൽ​ ​തൊ​ടു​പു​ഴ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ഡി​റ്റ​റും​ ​സൈ​ജു​ ​ത​ന്നെ​യാ​ണ്.​ ​മൂ​വി​ ​ബ​ക്ക​റ്റ്,​ ​പെ​യി​ൽ​ ​ബ്ലു​ ​ഡോ​ട്ട് ​ഫി​ലിം​സ്,​ ​കാ​സ്റ്റ് ​എ​ൻ​ ​കോ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ബി​നീ​ഷ് ​ച​ന്ദ്ര​ൻ,​ ​സൈ​ജു​ ​ശ്രീ​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​സു​ഷി​ൻ​ ​ശ്യാം​ ​സം​ഗീ​ത​വും​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​ഒ​രു​ക്കു​ന്നു.​കോ​ ​പ്രൊ​ഡ്യൂ​സ​ർ​ ​രാ​ഹു​ൽ​ ​രാ​ജീ​വ്,​ ​സു​രാ​ജ് ​മേ​നോ​ൻ,​ക​ലാ​സം​വി​ധാ​നം​ ​അ​പ്പു​ണ്ണി​ ​സാ​ജ​ൻ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​ച​മ​യം​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ആ​ക്ഷ​ൻ​ ​ഇ​ർ​ഫാ​ൻ​ ​അ​മീ​ർ,പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​കി​ഷോ​ർ​ ​പു​റ​ക്കാ​ട്ടി​രി.​ ​പി.​ആ​ർ.​ ​ഒ​ ​എ.​ ​എ​സ് ​ദി​നേ​ശ്.