ജയിലർ ക്ളൈമാക്സിന് രജനി കൊച്ചിയിൽ

Friday 24 March 2023 2:43 AM IST

ജയിലർ എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് ചിത്രീകരണത്തിന് തലൈവർ കൊച്ചിയിൽ . വൻ വരവേൽപ്പാണ് വിമാനത്താവളത്തിൽ ആരാധകർ നൽകിയത്.നെൽസൺ ദീലീപ് കുമാർ സംവിധാനംചെയ്യുന്ന ജയിലറിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലർ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.ചാലക്കുടിയിലായിരിക്കും ക്ളൈമാക്സ് ചിത്രീകരണം എന്നാണ് റിപ്പോർട്ട്. ഏപ്രിൽ ആദ്യ ആഴ്ചയിൽ ചിത്രീകരണം പൂർത്തിയാവും.മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. തമന്ന ആണ് നായിക.രജനികാന്തും രമ്യകൃഷ്ണനും പടയപ്പ എന്ന വൻഹിറ്റിനുശേഷം 23 വർഷങ്ങൾ കഴിഞ്ഞ് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. വിനായകൻ സുപ്രധാന വേഷത്തിൽ എത്തുന്നു. കന്നട താരം ശിവരാജ് കുമാർ ചിത്രത്തിന്റെ ഭാഗമാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. വിജയ് കാർത്തിക് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദർ.അതേസമയം

വിമാനത്തിൽ രജനികാന്തിനൊപ്പം ഇരിക്കുന്ന ചിത്രം നടി അപർണ ബാലമുരളി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.