മാധവിയുടെ ആ ലുക്ക്, പ്രിയ ഓർമകളിൽ രാധ
കമൽഹാസനൊപ്പമുള്ള ഒരു ത്രോ ബാക് ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് പഴയകാല അഭിനേത്രി രാധ. കമൽഹാസനും രാധയ്ക്കും ഒപ്പം നടിമാരായ മാധവി, സ്വപ്ന എന്നിവരെയും ചിത്രത്തിൽ കാണാം. ടിക് ടിക് ടിക് എന്ന സിനിമയുടെ ഷൂട്ടിംഗ് നാളുകളിലെ എന്റെ പ്രിയപ്പെട്ട ഓർമ്മകളിൽ ഒന്നാണിത്. അന്ന് അത് ജോലിയുടെ ഭാഗമായി തോന്നിയേക്കാം .എന്നാൽ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾ നടത്തിയ പോരാട്ടത്തെയും ശക്തിയെയും ഞാൻ അഭിനന്ദിക്കുന്നു. ഒപ്പം മാധവിയുടെ അനായാസമായ ആ ലുക്കിനെയും പ്രത്യേകം പ്രശംസിക്കുന്നു. സമൂഹമാധ്യമത്തിൽ രാധ കുറിച്ചു. 1981 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ടിക് ടിക് ടിക് . പിന്നീട് കരിഷ്മ എന്ന പേരിൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ രാധ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംവിധായകൻ ഭാരതിരാജയുടെ അലൈഗൾ ഒയ്വതില്ലെ എന്ന ചിത്രത്തിലൂടെയാണ് രാധയുടെ അരങ്ങേറ്റം. തമിഴ്, കന്നട, തെലുങ്ക്, മലയാളം ഭാഷകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇരകൾ, രേവതിക്കൊരു പാവക്കുട്ടി, ഉമാനിലയം, മോർച്ചറി, അയിത്തം, ഇരിക്കൂ എം.ഡി അകത്തുണ്ട് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മക്കളായ കാർത്തിക, തുളസി എന്നിവരും അഭിനയപാതയിലാണ്.