വീണ്ടും റായ് ലക്ഷ്മി, അഷ്കർ സൗദാൻ ചിത്രം ഡി.എൻ.എ ആരംഭിച്ചു
അഷ്കർ സൗദാനെ നായകനാക്കി ടി.എസ് . സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ. എ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയുടെ സഹോദരിപുത്രനാണ് അഷ്കർ. പൂർണമായും ക്രൈം ഇൻവെസ്റ്റിഗേഷനിൽ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കു ശേഷം റായ് ലക്ഷ്മി മലയാളത്തിലേക്ക് എത്തുന്നു. സിറ്റി പൊലീസ് കമ്മിഷണർ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.സ്വാസികയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്.ബാബു ആന്റണി, അജു വർഗീസ്, സൈജു കുറുപ്പ്, ഇർഷാദ്, ഇന്ദ്രൻസ് ,റിയാസ് ഖാൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, രവീന്ദ്രൻ, സുധീർ, ഇടവേള ബാബു,നിർമ്മൽ പാലാഴി,ഇനിയ, ഗൗരിനന്ദ, പൊൻവണ്ണൻ, ബോബൻ ആലുംമൂടൻ, സീത, അമീർ നിയാസ്, രാജേഷ് മാധവൻ , കുഞ്ചൻ , ആശ നായർ , കലാഭവൻ ഹനീഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ചെന്നൈ ,കുട്ടിക്കാനം എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും.
തിരക്കഥ ഏ.കെ. സന്തോഷ്.ഛായാഗ്രഹണം രവിചന്ദ്രൻ, പ്രശസ്ത നടി സുകന്യ ആണ് ഗാനരചന.സംഗീതം ഫോർ മ്യൂസിക് ആന്റ് ശരത്. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.