സ്ത്രീ ഉന്നമനത്തിന് പ്രാധാന്യം നൽകും

Friday 24 March 2023 1:44 AM IST

മുണ്ടക്കയം: മാലിന്യ സംസ്‌ക്കരണത്തിനും സ്ത്രീ ഉന്നമനത്തിനും മുണ്ടക്കയം പഞ്ചായത്ത് ബഡ്ജറ്റിൽ മുൻതൂക്കം. 38 കോടി 52 ലക്ഷത്തി 31376 രൂപ വരവും 37 കോടി 84 ലക്ഷത്തി 73346 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അവതരിപ്പിച്ചു. മാലിന്യ സംസ്‌ക്കരണത്തിനു സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഹരിത കർമ്മസേന പ്രവർത്തനം വിപുലീകരിക്കൽ എന്നിവയും സ്ത്രീകളുടെ ഉന്നമനത്തിനായി വനിതാ ഡ്രൈവിംഗ് പരിശീലനം, ബ്യൂട്ടിഷൻ കോഴ്‌സ്, പരിസ്ഥിതി സംരക്ഷണത്തിനായി കാർബൻ ന്യൂട്രൽ പ്രൊജ്ര്രക്,ബസ് സ്റ്റാന്റ് കംഫർട്ട്‌സ്റ്റേഷൻ ട്രീറ്റ് മെന്റ്പ്ലാന്റ്, ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം, ഷോപ്പിംഗ് കോംപ്ലക്‌സ് നവീകരണം എന്നിവയ്ക്കായി തുക വകയിരുത്തി.യോഗത്തിൽ പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷയായിരുന്നു