ഇൻഷ്വറൻസ് തുക കൈമാറി

Friday 24 March 2023 12:51 AM IST

അമ്പലപ്പുഴ: ജോലിക്കിടെ പാമ്പുകടിയേറ്റു മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് ഇൻഷ്വറൻസ് തുക കൈമാറി. മത്സ്യ അനുബന്ധ തൊഴിലാളി അംഗമായിരുന്ന പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് പുത്തൻ പറമ്പിൽ യമുനയുടെ കുടുംബത്തിനാണ് മരണാനന്തര അപകട ഇൻഷ്വറൻസ് തുകയായ 10 ലക്ഷം രൂപ നൽകിയത്. എച്ച്.സലാം എം.എൽ.എയിൽ നിന്ന് യമുനയുടെ ഭർത്താവ് അനി ചെക്ക് ഏറ്റുവാങ്ങി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ ആർ.രാഹുൽ,മനോജ്, ആർ സുനി തോട്ടപ്പള്ളി ഫിഷറീസ് ഓഫീസർ ത്രേസ്യാമ്മ തോമസ്, കെ.അശോകൻ എന്നിവർ പങ്കെടുത്തു.