"ദാഹജലം ജീവജാലങ്ങൾക്കും"

Friday 24 March 2023 12:10 AM IST

മാന്നാർ : കനത്ത വെയിലിൽ പ്രകൃതിദത്ത ജലസ്രോതസുകൾ വറ്റിവരണ്ട സാഹചര്യത്തിൽ പക്ഷി മൃഗാദികൾക്ക് ജീവജലം നൽകേണ്ടത് മനുഷ്യന്റെ കടമയാണെന്ന സന്ദേശവുമായി നിരണം ഭദ്രാസനത്തിലെ പാവുക്കരപ്പള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ "ദാഹജലം ജീവജാലങ്ങൾക്കും" പദ്ധതിക്ക് തുടക്കമായി. ദേവാലയ പരിസരത്ത് പക്ഷികൾക്ക് കുടിനീരൊരുക്കി ഇടവക വികാരിയും ഭദ്രാസന യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റുമായ ഫാദർ ജെയിൻ സി.മാത്യു ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി പ്രസ്ഥാന അംഗങ്ങൾ വീടുകളിലേക്കും വ്യാപിപ്പിച്ചു. അനൂപ് വി.തോമസ്, ഷാരോൺ തോമസ്, ഷോൺ സാം,സുജിത് സാം, സുമിത് സാം, ചെറിയാൻ, ടിജോ ജോൺ, ജിജോ ജോസഫ്, ജെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.