ഹരിത വി.കുമാർ ഇന്ന് ചുമതലയേൽക്കും
Friday 24 March 2023 12:15 AM IST
ആലപ്പുഴ: ജില്ലയുടെ 56-ാമത് കളക്ടറായി ഹരിത വി.കുമാർ ഇന്ന് രാവിലെ 9.30ന് ചുമതലയേൽക്കും. നേരത്തേ തൃശൂർ കളക്ടറായിരുന്നു. സിവിൽ സപ്ലൈസ് ഡയറക്ടർ, കോളേജീയേറ്റ് എഡ്യുക്കേഷൻ ഡയറക്ടർ, അർബൻ അഫയേഴ്സ് ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടുള്ള ഹരിത തിരുവനന്തപുരം നെയ്യാന്റിൻകര സ്വദേശിനിയാണ്.