അവഗണന അവസാനിപ്പിക്കണം

Friday 24 March 2023 1:18 AM IST

ആലപ്പുഴ: വേനലിൽപ്പോലും അമിത കിഴിവ് ആവശ്യപ്പെട്ട് നെൽ കർഷകരെ ചൂഷണം ചെയ്യാൻ മത്സരിക്കുന്ന മില്ലുടകളെ നിലയ്ക്ക് നിർത്തണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹനും കൺവീനർ അഡ്വ.ബി.രാജശേഖരനും സംയുക്ത പ്രസ്താവനയിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കൃഷി ചെയ്യുന്ന കർഷകനെക്കാൾ പ്രാധാന്യം മില്ലുകൾക്ക് ലഭിക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥരേയും മില്ലുടമകളേയും കയറൂരി വിടുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.