പ്രദർശനനഗരി പ്രവൃത്തി ഉദ്ഘാടനം

Thursday 23 March 2023 10:24 PM IST

പിണറായി: ഏപ്രിൽ 4 മുതൽ 14 വരെ പിണറായി എഡ്യുക്കേഷൻ ഹബ്ബ് ഗ്രൗണ്ടിൽ നടക്കുന്ന പിണറായി പെരുമ ഫ്ലവർ ഷോ പ്രദർശന നഗരിയുടെ പ്രവൃത്തി ഉദ്ഘാടനം റെയ്ഡ്കോ ചെയർമാൻ എം.സുരേന്ദ്രൻ നിർവഹിച്ചു. പതിനായിരം സ്ക്വയർ ഫീറ്റിൽ ഒരുക്കുന്ന പുഷ്പോത്സവത്തിന് പുറമേ ഐ.എസ്.ആ.ഒ, ഇന്ത്യൻ ആർമി, കൊച്ചി മെട്രോ, തുടങ്ങി 15ൽ ഏറെ സ്ഥാപനങ്ങളുടെ 25 വിപണനസ്റ്റാളുകൾ, ആയുർവ്വേദ ചെടികളുടെ പ്രദർശനം, അപൂർവ്വ നെൽവിത്തുകളുടെ പ്രദർശനം, പഴയ കാല കാർഷിക ഉപകരണ പ്രദർശനം, നാട്ടു പച്ചക്കറി ചന്ത, പെറ്റ് ഷോ, എമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട് എന്നിവയും ഒരുക്കുന്നുണ്ട്. ചടങ്ങിൽ ഡോ: രാജീവ് നമ്പ്യാർ മുഖ്യതിഥിയായി.

പി.വി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫിസർ വി.വി അജീഷ് സ്വാഗതവും സി.ചന്ദ്രൻ നന്ദിയും പറഞ്ഞു.

കക്കോത്ത് രാജൻ, ഒ.വി ജനാർദ്ദനൻ, വി.പ്രദീപൻ, എ.യതീന്ദ്രൻ എന്നിവർ സംസാരിച്ചു.