ബോധവത്ക്കരണ ക്ലാസ്
Thursday 23 March 2023 10:36 PM IST
കാഞ്ഞങ്ങാട്: ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും അഗ്നിരക്ഷാ സേന കാസർകോട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കാവുഗോളി കടപ്പുറത്തെ തീരദേശവാസികൾക്ക് പള്ളം റോഡ് ജംഗ്ഷനിൽ 'ജീവൻ രക്ഷാ മുൻകരുതലും പ്രഥമ ശുശ്രൂഷയും ' വിഷയത്തെ അധികരിച്ച് ഡെമോൺ സ്ടേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഡിവൈ.എസ്.പി പി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ രജനി അദ്ധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സൂരജ് ക്ലാസ്സ് നയിച്ചു. ചടങ്ങിൽ കാവുഗോളി കടപ്പുറത്ത് കടലാമ മുട്ട സംരക്ഷണത്തിന് നേതൃത്വം നൽകിയ തീരദേശവാസികളായ മൂന്നുപേരെ ചടങ്ങിൽ ആദരിച്ചു. പൊതുപ്രവർത്തകരും കുടുംബശ്രീ ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്തു. സബ്ബ് ഇൻസ്പെക്ടർ എം.പി.രമേശൻ സ്വാഗതവും സ്റ്റേഷൻ റൈറ്റർ നന്ദിയും പറഞ്ഞു.