ഭഗത് സിംഗ് രക്തസാക്ഷി ദിനം

Thursday 23 March 2023 10:41 PM IST

കണ്ണൂർ: മാർച്ച് 23 ഭഗത് സിംഗ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ മേഖലാ കേന്ദ്രങ്ങളിൽ രണസ്മരണ പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ നിന്ന് പ്രകടനമായിമേഖലാ കേന്ദ്രങ്ങളിൽ പൊതുയോഗം നടന്നു. തളിപ്പറമ്പ് ഏഴാംമൈലിൽ നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഷിമ കുഞ്ഞിമംഗലം നോർത്തിലും ജില്ലാ സെക്രട്ടറി അഡ്വ. സരിൻ ശശി വെള്ളൂർ സെൻട്രലിലും ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കല്ലിക്കണ്ടിയിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.