വനിതാ വാച്ച് ആൻഡ് വാർഡിന് പൊട്ടലില്ല: പ്രതിപക്ഷത്തിനെതിരായ ജാമ്യമില്ലാ കേസുകളിലൊന്ന് ഒഴിവാക്കി

Friday 24 March 2023 12:13 AM IST

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ് രണ്ട് വാച്ച് ആൻഡ് വാർഡുമാർക്ക് കൈയിൽ പൊട്ടലില്ലെന്ന മെഡിക്കൽ റിപ്പോർട്ട് സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കി. ഇതോടെ വാച്ച് ആൻഡ് വാർഡിനെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാരോപിച്ച് ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ പൊലീസ് ചുമത്തിയിരുന്ന ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി. പകരം ജാമ്യം ലഭിക്കുന്ന വകുപ്പ് ചേർത്തു. എന്നാൽ ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാരെ തടഞ്ഞുവച്ചതിനും മർദ്ദിച്ചതിനും ചുമത്തിയിട്ടുള്ള ജാമ്യമില്ലാവകുപ്പ് തുടരും. ഫലത്തിൽ നേരെത്തെ ചുമത്തിയിരുന്ന രണ്ട് ജാമ്യമില്ലാ വകുപ്പുകളിൽ ഒന്ന് ഒഴിവായി.

പ്രതിപക്ഷ എം.എൽ.എ കെ.കെ. രമയ്‌ക്കുണ്ടായ ഗുരുതര പരിക്കിനെ സംബന്ധിച്ച പ്രതിപക്ഷ വിമർശനങ്ങളെ, വനിതാ വാച്ച് ആൻഡ് വാർഡുമാർക്കേറ്റ പരിക്കിനെ ചൂണ്ടിക്കാണിച്ചാണ് സർക്കാർ നേരിട്ടിരുന്നത്. പുതിയ മെഡിക്കൽ റിപ്പോർട്ടോടെ സർക്കാരിന്റെ വാദത്തിന്റെ മുനയൊടിഞ്ഞു. വാച്ച് ആൻഡ് വാർഡുമാരുടെ ഡിസ്ചാർജ്ജ് സമ്മറിയും സ്‌കാൻ റിപ്പോർട്ടും ഇന്നലെ ജനറൽ ആശുപത്രി അധികൃതർ പൊലീസിന് കൈമാറി.

വാച്ച് ആൻഡ് വാർഡും ഭരണപക്ഷ എം.എൽ.എമാരും തങ്ങളെ ആക്രമിച്ചെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ജാമ്യം കിട്ടുന്ന വകുപ്പിട്ടായിരുന്നു മ്യൂസിയം പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷത്തിനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി. രണ്ട് വാച്ച് ആൻഡ് വാർഡുമാർക്ക് കൈയ്‌ക്ക് പൊട്ടലുണ്ടെന്ന ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. പൊലീസിന്റെ പക്ഷപാതപരമായ നടപടി പ്രതിപക്ഷം വിവാദമാക്കിയിരുന്നു. സംഘർഷത്തിൽ കൈയുടെ ലിഗ്‌മെന്റിന് ഗുരുതരമായി പരിക്കേറ്റ കെ.കെ. രമ എം.എൽ.എ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം വീണ്ടും പ്ലാസ്റ്റിറിട്ടിരുന്നു.

 മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​എം​ ​സെ​ക്ര​ട്ട​റി​യും നു​ണ​ ​പ്ര​ച​രി​പ്പി​ക്കു​ന്നു​:​ ​വി.​ഡി.​ ​സ​തീ​ശൻ

മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​എം​ ​സെ​ക്ര​ട്ട​റി​യും​ ​പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ​ ​മ​ടി​യി​ല്ലാ​തെ​ ​പ​ച്ച​ക്ക​ള്ളം​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​നി​യ​മ​സ​ഭാ​ച​രി​ത്ര​ത്തി​ൽ​ ​ക​റു​ത്ത​ ​പാ​ട് ​വീ​ഴ്‌​ത്തി​യ​ ​സ​ഭ്യേ​ത​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്താ​ൻ​ ​എ​ൽ.​ഡി.​എ​ഫ് ​എം.​എ​ൽ.​എ​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​അ​ദ്ദേ​ഹ​മാ​ണി​പ്പോ​ൾ​ ​പ്ര​തി​പ​ക്ഷം​ ​സ​ഭ്യേ​ത​ര​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന് ​പ​റ​യു​ന്ന​ത്.​ ​വാ​ച്ച് ​ആ​ൻ​ഡ് ​വാ​ർ​ഡി​ന് ​പ​രി​ക്കി​ല്ലെ​ന്ന​ ​വാ​ർ​ത്ത​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് ​ക​ള്ള​പ്ര​ച​ര​ണ​മെ​ന്ന് ​വ്യ​ക്ത​മാ​യി.​ ​പ്ര​തി​പ​ക്ഷ​ ​എം.​എ​ൽ.​എ​മാ​ർ​ ​ഏ​തു​ത​ര​ത്തി​ലാ​ണ് ​സ​ഭ്യേ​ത​ര​മാ​യി​ ​പെ​രു​മാ​റി​യ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്ക​ണം.
കെ.​കെ.​ ​ര​മ​യ്ക്കെ​തി​രെ​ ​എം.​എ​ൽ.​എ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ന​ട​ത്തി​യ​ ​വ്യാ​ജ​പ്ര​ച​ര​ണം​ ​പാ​ർ​ട്ടി​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​നും​ ​ഏ​റ്റു​പി​ടി​ച്ചു.​ ​ര​മ​യ്ക്കെ​തി​രെ​ ​പ്ര​ച​രി​പ്പി​ച്ച​ ​എ​ക്സ്‌​റേ​ ​വ്യാ​ജ​മാ​ണെ​ന്നും​ ​ലി​ഗ്‌​മെ​ന്റി​ന് ​പ​രി​ക്കു​ണ്ടെ​ന്നും​ ​ഡോ​ക്ട​ർ​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ക്കി.​ ​കെ.​എം.​ ​മാ​ണി​യു​ടെ​ ​ബ​ഡ്ജ​റ്റ് ​ത​ട​സ​പ്പെ​ടു​ത്താ​ൻ​ ​ചെ​യ്ത​തു​പോ​ലു​ള്ള​ ​മോ​ശ​മാ​യ​ ​പ്ര​വൃ​ത്തി​ ​ഇ​ന്ത്യ​യി​ലെ​ ​ഒ​രു​ ​പ്ര​തി​പ​ക്ഷ​വും​ ​ചെ​യ്തി​ട്ടി​ല്ല.
കെ.​കെ.​ ​ര​മ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ക്കാ​ത്ത​ ​പൊ​ലീ​സാ​ണ് ​ബം​ഗ​ളൂ​രു​വി​ൽ​ ​ന​ട​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​സി.​പി.​എം​ ​ഏ​രി​യാ​സെ​ക്ര​ട്ട​റി​യു​ടെ​ ​പ​രാ​തി​യ​ന്വേ​ഷി​ക്കാ​ൻ​ ​പ്ര​ത്യേ​ക​സം​ഘ​ത്തെ​ ​നി​യോ​ഗി​ച്ച​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​പാ​റ്റൂ​രി​ൽ​ ​സ്ത്രീ​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​കേ​സി​ൽ​ ​പോ​ലും​ ​കേ​സെ​ടു​ത്തി​ട്ടി​ല്ല.​ ​സ്ത്രീ​സു​ര​ക്ഷാ​വി​ഷ​യം​ ​പോ​ലും​ ​നി​യ​മ​സ​ഭ​യി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ഭ​യ​മാ​ണ്.​ ​മാ​ന​ന​ഷ്ട​ക്കേ​സ് ​കൊ​ടു​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ധൈ​ര്യ​മി​ല്ലെ​ന്ന​തി​ന്റെ​ ​പ്ര​ഖ്യാ​പ​ന​മാ​ണ് ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ന​ൽ​കി​യ​ ​മാ​ന​ന​ഷ്ട​ക്കേ​സ്.
കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ത് ​കേ​ര​ള​ച​രി​ത്ര​ത്തി​ൽ​ ​ഇ​തു​വ​രെ​യു​ണ്ടാ​കാ​ത്ത​ ​ഹീ​ന​സം​ഭ​വ​മാ​ണ്.​ ​ഇ​പ്പോ​ള​തി​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​നു​ത്ത​ര​വി​ട്ടു.​ ​ഏ​റ്റ​വു​മ​ധി​കം​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ​ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ​ഗി​ന്ന​സ്ബു​ക്കി​ലി​ടം​ ​നേ​ടാം.​ ​അ​പ​മാ​നി​ക്ക​പ്പെ​ട്ട​ ​സ്ത്രീ​യെ​ക്കൊ​ണ്ട് ​പ​രാ​തി​ ​പി​ൻ​വ​ലി​പ്പി​ക്കാ​ൻ​ ​സി.​പി.​എം​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളാ​ണ് ​ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.​ ​എ​ന്ത് ​നാ​ണം​കെ​ട്ട​ ​കാ​ര്യ​വും​ ​ചെ​യ്യു​മെ​ന്ന​വ​ർ​ ​ഒ​രി​ക്ക​ൽ​കൂ​ടി​ ​തെ​ളി​യി​ച്ചെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.