മാറുന്ന മുഖം സെമിനാർ

Friday 24 March 2023 7:21 AM IST

തിരുവനന്തപുരം:ലോക നാടക ദിനത്തിന് മുന്നോടിയായി ഭാരത് ഭവൻ ഹൈക്യു തിയേറ്ററിൽ നാട്യഗൃഹവും ഭാരത് ഭവനും സംയുക്തമായി നാടകത്തിന്റെ മാറുന്ന മുഖം എന്ന സെമിനാർ സംഘടിപ്പിച്ചു.നാടകകൃത്തും സംവിധായകനും നിരൂപകനുമായ ഡോ.കെ.എസ്. ശ്രീനാഥ് മുഖ്യപ്രഭാഷണം നടത്തി.പ്രൊഫ. അലിയാർ,സൂര്യ കൃഷ്ണമൂർത്തി, കെ.പി.കുമാരൻ, പ്രമോദ് പയ്യന്നൂർ,പി.വി.ശിവൻ, പ്രശാന്ത് നാരായണൻ, രഘൂത്തമൻ, ഡോ. അമ്പി, കെ.റഷീദ് തുടങ്ങിയവർ സംസാരിച്ചു.ഭാരത് ഭവൻ നിർവ്വാഹക സമിതി അംഗമായ അബ്രദിതാ ബാനർജി നന്ദി പറഞ്ഞു.