'ഒരു വട്ടം കൂടി' 27ന്
Friday 24 March 2023 8:21 AM IST
തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എസ്.എ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കമൻഡാന്റ് മുതൽ പൊലീസ് കോൺസ്റ്റബിൾ വരെയുള്ള തസ്തികകളിൽ നിന്ന് പെൻഷനായവരുടെ പുനസമാഗമമായ 'ഒരു വട്ടം കൂടി' 27ന് വൈകിട്ട് 4.30ന് എസ്.എ.പി ക്യാമ്പിൽ നടക്കും.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയാകും.ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് മുഖ്യപ്രഭാഷണം നടത്തും.ഡി.ഐ.ജി രാഹുൽ ആർ.നായർ,എസ്.എ.പി കമൻഡാന്റ് എൽ.സോളമൻ തുടങ്ങിയവർ പങ്കെടുക്കും.