സെക്രട്ടേറിയറ്റ് മാർച്ച്
Friday 24 March 2023 7:20 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഏപ്രിൽ മുതൽ അക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കുന്നതിനെതിരെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ബിനോദ്, ട്രഷറർ കെ.എം.അനിൽകുമാർ, വൈസ് പ്രസിഡന്റ് എ.സുധീർ, സെക്രട്ടറിമാരായ എൻ.റീജ, ജി.ആർ.ഗോവിന്ദ്, സുനിത എസ്.ജോർജ്, എം.അജേഷ്, കെ.എസ്.ശ്രീജിത് എന്നിവർ സംസാരിച്ചു.