ആറ്റിങ്ങൽ ഗവ. പോളിയിലെ 'ഇൻഡസ്ട്രി ഓൺ കാമ്പസ്' പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം
തിരുവനന്തപുരം:ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിൽ നടപ്പാക്കിയ 'ഇൻഡസ്ട്രി ഓൺ കാമ്പസ്' പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു.പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി കാമ്പസുകളെ ഉത്പാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാർത്ഥികൾക്ക് വരുമാനമാർഗ്ഗം കണ്ടെത്താനുള്ള പദ്ധതിയാണിത്.വൈദ്യുത വാഹനങ്ങളുടെ അസംബ്ലിംഗ് അടക്കം കാമ്പസിൽ സാദ്ധ്യമാക്കിയതിനാണ് ആറ്റിങ്ങൽ ഗവ. പോളിക്ക് ഇന്ത്യയും ഓസ്ട്രേലിയയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓർഗനൈസ്ഡ് റിസർച്ചിന്റെ അംഗീകാരം.എല്ലാ വിദ്യാർത്ഥികൾക്കും സഹായധനം ലഭ്യമാകുന്നതിനുള്ള വഴിയൊരുക്കുന്നതാണ് 'ഇന്നവർ എൻ പോളി' എന്ന അവിടുത്തെ പദ്ധതി. പ്രിൻസിപ്പൽ ഷാജിൽ അന്ത്രുവിന് മികച്ച പ്രിൻസിപ്പലെന്ന അംഗീകാരവും ലഭിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകെ ആവേശവും പ്രചോദനവും നൽകുന്ന നേട്ടമാണിതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.