സോഫി മോൾ വീണ്ടും പിടിയിൽ, ഇക്കുറി വ്യാജ ഡോക്ടറായി വിലസിയത് മലപ്പുറത്ത്, ഈ അസുഖമുള്ളവരെ തേടിപ്പിടിക്കുന്നത് സോഷ്യൽമീഡിയയിലൂടെ 

Friday 24 March 2023 11:25 AM IST

തിരൂർ: സോഷ്യൽ മീഡിയയിലൂടെ രോഗികളെ ആകർഷിച്ച് ചികിത്സ നടത്തിയതിന് വ്യാജഡോക്ടറായ യുവതിയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം മാടത്തറ സ്വദേശിനിയായ ഹിസാന മൻസിൽ സോഫി മോൾ(46), സുഹൃത്ത് കുറ്റിയാടി സ്വദേശി നീളംപാറ ബഷീർ(55) എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്. ചാവക്കാട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് പൂക്കയിലെ വാടകവീട്ടിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.

മൈഗ്രൈൻ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്. രോഗം മാറിയില്ലെന്നു മാത്രമല്ല, മറ്റു ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. മുൻപും രണ്ടു കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോൾ. പ്രതികളെ തിരൂർ മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കി