അസംപ്ഷൻ ജേതാക്കൾ.
Saturday 25 March 2023 12:21 AM IST
ചങ്ങനാശേരി . മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയറ്റ് പുരുഷ വനിതാ വിഭാഗം റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഏഴാം വർഷവും ചങ്ങനാശേരി അസംപ്ഷൻ കോളേജ് വിജയികളായി. ആലുവ യു സി കോളേജ് രണ്ടാം സ്ഥാനവും കുറവിലങ്ങാട് ദേവമതാ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ആലുവ യു സി, ദേവമാത കുറവിലങ്ങാട്, മരിയൻ കുട്ടിക്കാനം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ അനിത ജോസഫ് ട്രോഫികൾ വിതരണം ചെയ്തു. ടീം അംഗങ്ങളായ അൽന രാജ്, കെ സ്‌നേഹ, മേധാ കൃഷ്ണ, അശ്വതി രവീന്ദ്രൻ, ടി ജെ ജീനാ, അമല ജോൺ എന്നിവർക്ക് യൂണിവേഴ്‌സിറ്റി ടീമിൽ സെലക്ഷനും ലഭിച്ചു.