മലയാളി യുവതിയെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി, ശരീരത്തിൽ മുറിവുകൾ; ആൺസുഹൃത്ത് പിടിയിൽ
Friday 24 March 2023 3:24 PM IST
മൈസൂരു: മലയാളി യുവതിയെ ജോലി സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഊരകം സ്വദേശിനി സബീനയെയാണ് മൈസൂരുവിലെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളുണ്ട്.
സംഭവത്തിൽ യുവതിയുടെ സുഹൃത്തായ കരുവന്നൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായുള്ള തർക്കത്തിലാകാം മരണം സംഭവിച്ചതെന്നാണ് സൂചന. ബന്ധുക്കളുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.