ബോംബെ  ജയശ്രീയ്ക്ക് മസ്തിഷ്‌കാഘാതം; ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Friday 24 March 2023 4:16 PM IST

ലണ്ടൻ: കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയിൽ. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവർപുളിൽ ഒരു പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജയശ്രീ കീ ഹോൾ ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കിരിക്കുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.