തണ്ണീർമുക്കം ബണ്ട് ഷട്ടർ തുറക്കണം.

Saturday 25 March 2023 12:55 AM IST

വൈക്കം . തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളും ഓരുമുട്ടുകളും ഉടൻ തുറക്കണമെന്ന് കുട്ടനാട് സംയുക്ത സമിതി ആവശ്യപ്പെട്ടു. ഇവ യഥാസമയം തുറക്കാത്തതിനാൽ വേമ്പനാട്ട് കായലിന്റെ തെക്കുഭാഗവും കുട്ടനാട് അപ്പർകുട്ടനാട് മേഖലയിലെ തോടുകളും കനാലുകളും പായലും പോളയും നിറഞ്ഞ് നീരൊഴുക്ക് നിലച്ച് ജലമലിനീകരണത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇടയാക്കുകയാണ്. സാംക്രമിക രോഗങ്ങളും പെരുകി. മത്സ്യലഭ്യത കുറഞ്ഞു. ജി 20 ഉച്ചകോടിയുടെ ഭാഗമായി ജല ശുദ്ധീകരണം അടിയന്തിര നടപടിയായി പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കെ.ഗുപ്തൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ എം പൂവ് അദ്ധ്യക്ഷത വഹിച്ചു.