ചേർത്തുനി​റുത്തുന്നതി​ന് നന്ദി​,​ മഞ്ജുവി​നോട് ആര്യ

Saturday 25 March 2023 2:49 AM IST

ബഡായി​ ബംഗ്ളാവി​ലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആര്യ. കൊച്ചിയിൽ ആര്യയുടെ ഉടമസ്ഥതയിൽ ആരംഭിച്ച കാഞ്ചിവരം എന്ന ബുട്ടീക്ക് മഞ്ജു വാര്യർ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് ആര്യ.

ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ടും വർണിക്കാനാകില്ല. ഇത് അത്തരത്തിലൊരു നിമിഷമായിരുന്നു. ചേച്ചി ഒരുപാട് നന്ദി. മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു സമൂഹ മാധ്യമത്തിൽ കുറിച്ചു. ബുട്ടീക്കിൽനിന്ന് ഒരു സാരിയും മഞ്ജു വാങ്ങി. ആര്യയെ അഭിനന്ദിച്ചുകൊണ്ട് മഞ്ജുവും സമൂഹ മാധ്യമത്തിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ സജീവമായ ആര്യ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ റോയ ആണ് ബുട്ടീക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നർത്തകിയും അവതാരകയുമായ ആര്യ അഭിനേത്രി എന്ന നിലയിലും ശ്രദ്ധേയയാണ്. പതിനഞ്ചിലധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.