നന്ദമുരി ബാലകൃഷ്ണയ്ക്ക് കാജൽ അഗർവാൾ നായിക

Saturday 25 March 2023 2:51 AM IST

വീര സിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് ശേഷം വീണ്ടും മാസ് ലുക്കിൽ നന്ദമുരി ബാലകൃഷ്‌ണ. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന എൻ.ബി.കെ 108 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ ഇതുവരെ കാണാത്ത രണ്ട് ഗെറ്റപ്പിലാണ് നന്ദമുരി ബാലകൃഷ്ണ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ നാടൻ രീതിയിലുള്ള ഗെറ്റപ്പിൽ കയ്യിലും കഴുത്തിലും പൂജിച്ച ചരടുകൾ കെട്ടിയിട്ടുണ്ട്. കട്ട താടിയും മീശയുംവച്ചതാണ് മറ്റൊരു ഗെറ്റപ്പ്. കാജൽ അഗർവാൾ ആണ് നായിക. ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഷൈൻ സ്ക്രീൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേർന്നാണ് നിർമ്മാണം. തമൻ സംഗീതം നിർവഹിക്കുന്നു. ഛായാഗ്രഹണം - സി. റാം പ്രസാദ്, എഡിറ്റിംഗ് - തമ്മി രാജു, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, സംഘട്ടനം - വി. വെങ്കട്ട്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - എസ്. കൃഷ്‌ണ, പി.ആർ. ഒ ശബരി