ആറ്റിങ്ങൽ നഗരസഭയുടെ തണ്ണീർപന്തൽ
Saturday 25 March 2023 1:12 AM IST
ആറ്റിങ്ങൽ:നഗരസഭാങ്കണത്തിൽ ആരംഭിച്ച തണ്ണീർ പന്തലിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു.നഗരസഭാ കാര്യാലയത്തിൽ എത്തുന്ന സന്ദർശകർക്ക് കുടിക്കാൻ അദ്ധ്യക്ഷ തണുത്ത സംഭാരം നൽകി ഉദ്ഘാടനം നിർവഹിച്ചു. ബസ് സ്റ്റാൻഡ്, പൊതു മാർക്കറ്റുകൾ, ആശുപത്രികൾ, ജനതിരക്കേറിയ കവലകൾ തുടങ്ങി നഗരത്തിലെ 13 കേന്ദ്രങ്ങളിലാണ് തണ്ണീർ പന്തലുകൾ ഒരുങ്ങുന്നത്. കുടിവെള്ളം, മോര്, തണ്ണിമത്തൻ, ഒ.ആർ.എസ് ലായനി തുടങ്ങിയവ തണ്ണീർ പന്തലിൽ സജ്ജീകരിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സി .ഡി .എസ് ചെയർപേഴ്സൺ എ.റീജ, സെക്രട്ടറി അരുൺകുമാർ, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ ധന്യ, ജനറൽ സെക്ഷൻ സൂപ്രണ്ട് ഷീബ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹാസ്മി, ഷെൻസി, നഗരസഭ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.