മുംതാസ് ഇപ്പോൾ ഹോട്ടല്ല, ആത്മീയതയിൽ

Saturday 25 March 2023 2:24 AM IST

തെന്നിന്ത്യൻ സിനിമകളിൽ ഐറ്റം നമ്പരുകളിലൂടെ എത്തി യുവാക്കളുടെ ഹരമായി മാറിയ താരമാണ് മുംതാസ്. വിജയ് ചിത്രം ഖുശിയിൽ കെട്ടിപ്പുടി കെട്ടിപ്പുടടാ എന്ന ഒരൊറ്റ ഗാനരംഗം മതി മുംതാസിനെ ഓർക്കാൻ. മോഹൻലാലിനൊപ്പം താണ്ഡവം എന്ന ചിത്രത്തിലെ ഗാനരംഗത്ത് അതീവ ഗ്ളാമറസായി പ്രത്യക്ഷപ്പെട്ട മുംതാസ് ഇപ്പോൾ പൂർണ ദൈവവിശ്വാസിയായി മാറി. മക്കയിൽ നിന്ന് നിറകണ്ണുകളോടെ മുംതാസ് പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു. ഞാൻ ഇപ്പോൾ മക്കയിലാണ്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയാണ്. ഭൂമിയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒടുവിൽ ഞാൻ എത്തിയിരിക്കുകയാണ്. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല .എല്ലാവരോടും നന്ദി പങ്കിടാൻ ആഗ്രഹിക്കുന്നു. കൂടാതെ അല്ലാഹു എന്റെ ദുആ സ്വീകരിക്കട്ടെ. മുംതാസിന്റെ വാക്കുകൾ. വീഡിയോയ്ക്ക് നൽകുന്ന അടിക്കുറിപ്പും ശ്രദ്ധ നേടുന്നു. അല്ലാഹുവെ, ഞാൻ ഈ പ്രിയപ്പെട്ട നഗരം വിടുകയാണ്. പക്ഷേ എന്റെ പ്രിയപ്പെട്ട പ്രവാചകൻ പഠിപ്പിച്ചതുപോലെ ജീവിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്ന വാഗ്ദ്ധാനത്തോടെയാണ് മടങ്ങുന്നത്. എന്നെ അതിലേക്ക് നയിക്കണമേ. ആമീൻ . എന്നാണ് കുറിപ്പ്.