മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് പാക്കപ്പിലേക്ക്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ പുരോഗമിക്കുന്നു. വയനാട്ടിൽനിന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്തത്.ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാവും.പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ മമ്മൂട്ടിക്ക്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് കണ്ണൂർ സ്ക്വാഡ് നിർമ്മിക്കുന്നത്. കഥ മുഹമ്മദ് ഷാഫി. തിരക്കഥ റോണി ഡേവിഡ് മുഹമ്മദ് ഷാഫി. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. വിതരണം വേഫെറർ ഫിലിംസ്. പി.ആർ.ഒ പ്രതീഷ് ശേഖർ.അതേസമയം
നവാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഗൗതം മേനോൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം നിമിഷ് രവി.