വായ മൂടിക്കെട്ടി പ്രകടനം നടത്തി

Saturday 25 March 2023 12:00 AM IST

തൃശൂർ: കേന്ദ്രസർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെയും ജനാധിപത്യ ധ്വംസനത്തിനെതിരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തി. കോടതി വിധിക്കാധാരമായ സംഭവങ്ങൾ തീർത്തും ജനാധിപത്യത്തിനെതിരാണെന്ന സൂചനയാണ് മിനിറ്റുകൾക്കകം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കനുള്ള നടപടി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.പി. പോൾ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ഉസ്മാൻ ഖാൻ, ബൈജു വർഗീസ്, ഫ്രാൻസിസ് ചാലിശ്ശേരി, എൻ.കെ. സുധീർ, സി.ഐ. സെബാസ്റ്റ്യൻ, സുനിൽ രാജ്, തിമോത്തി വടക്കൻ, ഹാപ്പി മത്തായി, സി.സി. ഡേവിസ്, രാമനാഥൻ, പി.യു. ഹംസ, സന്തോഷ് ടി.ആർ, ലാലി ജയിംസ്, ലീല ടീച്ചർ പ്രസംഗിച്ചു.