രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത; കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടയിൽ നേതാക്കളും പ്രവർത്തകരുമായി കൈയ്യാങ്കളി
Friday 24 March 2023 8:56 PM IST
വയനാട്: രാഹുൽ ഗാന്ധി എം പിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിൽ കൈയ്യാങ്കളി. മാർച്ചിൽ പ്രവർത്തകരും നേതാക്കളും തമ്മിൽത്തല്ലി. കൽപ്പറ്റാ കാനറാ ബാങ്കിന്റെ സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിനിടയിലായിരുന്നു സംഭവം.
ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ആരംഭിക്കുന്ന സമയത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. മാർച്ചിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ മുന്നിൽ നിൽക്കുന്നതിനെ ചൊല്ലിയാണ് തമ്മിൽത്തല്ലുണ്ടായത് എന്നാണ് വിവരം. ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് സെക്രട്ടറി, കെപിസിസി അംഗം എന്നിവർ തമ്മിലാണ് തർക്കം ഉടലെടുത്തത്. സിദ്ദിഖ് എംഎൽഎയും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കവേയാണ് സംഭവങ്ങളുടെ തുടക്കം എന്നാണ് വിവരം.