റംസാൻ റിലീഫ് സിൽവർ ജൂബിലി

Saturday 25 March 2023 1:20 AM IST
റംസാൻ റിലീഫിന്റെ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നൽകുന്ന നിത്യോപയോഗ സാധനങ്ങളുടെ വിതരണോദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിക്കുന്നു.

അമ്പലപ്പുഴ : കേരള മുസ്ലീം ജമാ അത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് നീർക്കുന്നം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന റംസാൻ റിലീഫിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 25 ലക്ഷത്തിലധികം രൂപയുടെ സാമഗ്രികൾ വിതരണം ചെയ്തു. തൊഴിലുപകരണ വിതരണവും നടത്തി. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുൾ കലാം അദ്ധ്യക്ഷനായി. മസ്ജിദുൽ ഇജാബ ഖത്തീബ് ഹസൻ ഫൈസി, സി.എ.സലിം ചക്കിട്ടപറമ്പ്, ഇബ്രാഹിംകുട്ടി വിളക്കേഴം,അബ്ദുൾ റഷീദ് ബ്രദേഴ്സ്, ജമാൽ പള്ളാത്തുരുത്തി, സലാഹ് മുസ്ലിയാർ, അജാസ് എന്നിവർ സംസാരിച്ചു. എ.എ.റഷീദ് സ്വാഗതം പറഞ്ഞു.