തൊഴിലുറപ്പിൽ കുളം നിർമ്മിച്ചു
Saturday 25 March 2023 1:23 AM IST
പൂച്ചാക്കൽ : പെരുമ്പളം പഞ്ചായത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച ഫാം പോണ്ട് പ്രസിഡന്റ് അഡ്വ.വി.വി ആശ ഉദ്ഘാടനം ചെയ്തു. കുറുക്കൻചിറ വീട്ടിൽ പ്രകാശന് മത്സ്യ കൃഷിക്ക് വേണ്ടിയാണ് അഞ്ചു തൊഴിലാളികൾ പതിനേഴ് തൊഴിൽ ദിനങ്ങൾ കൊണ്ട് കുളം നിർമ്മിച്ചത്. വാർഡ് മെമ്പർ എം.എൻ ജയകരൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമോൾ ഷാജി സ്വാഗതം പറഞ്ഞു. ബി.ഡി.ഒ സിസിലി മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന, വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, സരിത സുജി, കുഞ്ഞൻ തമ്പി,വി.ജി.ജയകുമാർ, പ്രകാശൻ , ഷെറിൻ തുടങ്ങിയവർ സംസാരിച്ചു.