ഇ.എം.എസ്-എ.കെ.ജി അനുസ്മരണം

Saturday 25 March 2023 1:26 AM IST
ഇഎംഎസ് -എകെജി ചരമവാർഷിക അനുസ്മരണ സമ്മേളനം മുഹമ്മയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി.കെ.ബിജു ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ : ഇ.എം.എസ്-എ.കെ.ജി ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുഹമ്മ ചീരപ്പൻചിറയിലെ എ.കെ.ജി സ്മൃതി മണ്ഡപത്തിനുസമീപം ചേർന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്തു.

നിസാര വിലയ്ക്ക് വാങ്ങുന്ന കാർഷിക ഉല്പന്നങ്ങൾ വളരെ കൂടിയ വിലയ്ക്ക് വിറ്റഴിക്കാൻ കോർപ്പറേറ്റുകൾക്ക് അവസരമൊരുക്കുന്ന നയങ്ങൾക്കെതിരായാണ് വലിയ രീതിയിലുള്ള കർഷക സമരം രാജ്യത്ത് വളർന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ചരമ ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ജെ ജയലാൽ അദ്ധ്യക്ഷനായി.പി.കരുണാകരൻ ,ആർ.നാസർ,ജി.വേണുഗോപാൽ,കെ.ഡി. മഹീന്ദ്രൻ,കെ.ജി.രാജേശ്വരി.കെ.ആർ.ഭഗീരഥൻ,എസ്.രാധാകൃഷ്ണൻ,വി.ജി.മോഹനൻ,പി.രഘുനാഥ്,ടി.ഷാജി,കെ.ഡി.അനിൽകുമാർ,എൻ.ടി.റെജി എന്നിവർ സംസാരിച്ചു. സി.കെ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.