അഞ്ചു വയസുകാരിയെ പീഡിപ്പിച്ച 80 കാരൻ അറസ്റ്റിൽ
Saturday 25 March 2023 1:44 AM IST
കല്ലമ്പലം: അഞ്ചു വയസുകാരിയെ നിരന്തരം പീഡിപ്പിച്ച വൃദ്ധനെ കല്ലമ്പലം പൊലീസ് അറസ്റ്റുചെയ്തു. സി.പി.എം പുല്ലൂർമുക്ക് മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം സുദേവൻ (80) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കുട്ടിയുടെ അമ്മ ജോലിക്ക് പോകുമ്പോൾ കുട്ടിയെ അമ്മൂമ്മയുടെ വീട്ടിൽ നിറുത്തിയിട്ടായിരുന്നു പോയിരുന്നത്. പ്രതിയുടെ വീട്ടിൽ മറ്റുള്ള കുട്ടികളോടൊപ്പം കളിക്കാനായി എത്തുന്ന ബാലികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം കുട്ടി മാതാവിനെ അറിയിക്കുകയും, പൊലീസ് പിടികൂടുകയും മെഡിക്കൽ പരിശോധനകൾക്കു ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.