രുഗ്മാംഗദചരിതം, ബാലിവധം കഥകളികൾ
Saturday 25 March 2023 1:47 AM IST
വർക്കല: ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 27ന് രാത്രി 9ന് ആർ.ഭാസ്കരൻനായർ മെമ്മോറിയൽ വർക്കല കഥകളി ക്ലബിന്റെയും ജനാർദ്ദനസ്വാമി ക്ഷേത്ര കഥകളി ആസ്വാദകസംഘത്തിന്റെയും ദേവസ്വംബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ രുഗ്മാംഗദചരിതം, ബാലിവധം കഥകളികൾ നടക്കും. കലാമണ്ഡലം കൃഷ്ണകുമാർ,പാവുമ്പരാധാകൃഷ്ണൻ, കലാനിലയം ശശീന്ദ്രൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യം, കോട്ടയ്ക്കൽ മധു, കലാമണ്ഡലം രാമൻനമ്പൂതിരി, കലാമണ്ഡലം വേണുക്കുട്ടൻ തുടങ്ങി പ്രഗത്ഭ കലാകാരന്മാർ പങ്കെടുക്കും.