താത്കാലിക ഒഴിവ്
Saturday 25 March 2023 1:54 AM IST
ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എച്ച്.എം.സിയുടെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ,ക്ലാർക്-ടൈപ്പിസ്റ്റ്,ആംബുലൻസ് ഡ്രൈവർ (3 വർഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. പി.എസ്.സി അംഗീകൃത യോഗ്യതയുള്ളവരും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വേണ്ടത്ര രേഖകളുടെ അസൽ പകർപ്പുകൾ സഹിതം 29ന് രാവിലെ 10 മുതൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.രജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 11 മണിവരെ.