കോലത്തുകരയിൽ ഇന്ന് ലഹരി വിരുദ്ധ സമ്മേളനം

Saturday 25 March 2023 1:19 AM IST

കുളത്തൂർ:ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ130ാംമത് തിരുവാതിര മഹോത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് വൈകിട്ട് 7ന് ലഹരി വിരുദ്ധ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ, ഋഷിരാജ് സിംഗ്, ഡെപ്യൂട്ടി മേയർ പി.കെ.രാജു, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, അഡ്വ.പി.കെ.ശങ്കരൻകുട്ടി, ഉത്സവക്കമ്മിറ്റി കൺവീനർ സുധീഷ് കുമാർ,ജോയിന്റ് കൺവീനർ രതീഷ്ബാബു തുടങ്ങിയവർ സംസാരിക്കും.ഡോ.സലീമ,അഞ്ജനഎസ്.കുമാർ, ആതിര എസ്.കുമാർ,ഡോ.ശ്രീലക്ഷമി എന്നിവർക്ക് ആദരവ് നൽകും. വൈകിട്ട് 5.30ന് കരോക്കെ ഗാനമേള ,രാത്രി 10 മുതൽ ഗാനമേള. വിശേഷാൽ ഉത്സവ പൂജകൾക്ക് പുറമേ ഇന്ന് രാവിലെ 4.10ന് മഹാഗണപതിഹവനം,5.05ന് നിർമ്മാല്യദർശനം,5.30ന് അഭിഷേകം, മലർ നൈവേദ്യം, 6ന് ഗുരുപൂജ,6.15പ്രഭാതപൂജ,8ന് പന്തീരടിപൂജ,10.30ന് മദ്ധ്യാഹ്നപൂജ,11.30ന് ഗുരുപൂജ,വൈകിട്ട്.6.45ന് ദീപാരാധന,7ന് ഗുരുപൂജ, 8ന് അത്താഴപൂജ