ഗതാഗതം നിരോധിച്ചു
Saturday 25 March 2023 12:18 AM IST
പെരളശേരി: കണ്ണൂർ കൂത്തുപറമ്പ് റേഡിൽ മൂന്നാം പാലത്തിന്റെ അനുബന്ധ റോഡ് ടാറിംഗുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നു മുതൽ 10 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. കണ്ണൂരിൽ നിന്നുള്ള വാഹനങ്ങൾ ചാല സ്‌കൂൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല, തന്നട, പൊതുവാച്ചേരി, ആർ.വി മൊട്ട, മൂന്നുപെരിയ വഴി കൂത്തുപറമ്പ് റോഡിൽ പ്രവേശിക്കേണ്ടതാണെന്നും കൂത്തുപറമ്പിൽ നിന്നും വരുന്ന വാഹനങ്ങൾ മൂന്നുപെരിയയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാറപ്രം, മേലൂർക്കടവ്, കാടാച്ചിറ വഴി കണ്ണൂരിലേക്ക് പോകേണ്ടതാണെന്നും പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ആലക്കോട് പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു രാത്രി ഏഴ് മണി വരെ വാഹനങ്ങൾ അരങ്ങം, നെല്ലിപ്പാറ, തടിക്കടവ് വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും പോകേണ്ടതാണ്.