കായിക താരങ്ങളെ ആദരിക്കും

Saturday 25 March 2023 12:26 AM IST

കണ്ണൂർ: അന്തർ ദേശീയ, ദേശീയ, സംസ്ഥാന തല മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയ ജില്ലയിലെ വിദ്യാർത്ഥികളായ കായിക താരങ്ങളെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ആദരിക്കും. ഇന്നു രാവിലെ പത്തിന് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടക്കുന്ന അനുമോദന സദസ് സ്‌പോർട്‌സ് മന്ത്റി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. പവിത്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുന്നൂറ് കായികതാരങ്ങളെയാണ് ആദരിക്കുക. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സ്​റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ കെ.സി ലേഖ, സി.കെ വിനീത്, വി.കെ സനോജ് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ഷിനിത്ത് പാട്യം, എം.. നിക്കോളാസ്, വി.ആർ ഗിരിധർ എന്നിവർ സംബന്ധിച്ചു.