പരോളിൽ ഇറങ്ങിയവർ 15 ദിവസത്തിനകം തിരികെ ജയിലിലെത്തണം

Saturday 25 March 2023 1:26 AM IST

ന്യൂ ഡൽഹി: കൊവിഡ് കാലത്ത് അടിയന്തര പരോൾ ലഭിച്ച തടവുകാരും ഇടക്കാല ജാമ്യം ലഭിച്ചവരും 15 ദിവസത്തിനകം തിരികെ ജയിലിൽ എത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പുറത്തിറങ്ങിയവരാണ് ജയിലിലെത്തേണ്ടത്. ജസ്റ്റിസുമാരായ എം.ആർ. ഷായും സി.ടി. രവികുമാറും അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

കീഴടങ്ങിയാലും വിചാരണതടവുക്കാർക്ക് കോടതിയിൽ ജാമ്യാപേക്ഷ നൽകാം. പരോളിൽ നിന്ന് മടങ്ങുന്നവർക്കും ശിക്ഷ മരവിപ്പിക്കാൻ കോടതികളെ സമീപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തത വരുത്തി. കൊവിഡ് കാലത്തെ പരോൾ സമയം ശിക്ഷാദിനങ്ങളായി കണക്കുക്കൂട്ടാനാകില്ലെന്നും കോടതി പറഞ്ഞു. ഒരു തടവുകാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.